Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

ജനറൽ നോളേജ് ::: പരിസ്ഥിതി 2

1. ധവള വിപ്ലവത്തിന്റെ പിതാവ്?
2. കേരളത്തിന്റെ ജൈവ ജില്ല?
3. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?
4. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം?
5. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജൻമദിനം?
6. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ?
7. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?
8. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
9. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ ഏത് ജില്ലയിലാണ്?
10. കേരളത്തിലെ മഴനിഴൽ പ്രദേശം?
11. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
12. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
13. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
14.2012 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ?
15.സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവൽക്കരണ പരിപാടി?
16. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമം?
17. കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്?
18. പൊക്കുടൻ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
19. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിൽ?
20. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണ് കൊണ്ട് നിർമിച്ച ) ?
[6:28 AM, 6/5/2016] Jatheesh Thonnakkal:

ഉത്തരങ്ങൾ -up
1. വർഗീസ് കുര്യൻ
2. കാസർഗോഡ്
3. ഇടുക്കി
4. ശെന്തുരുണി
5. ചരൺ സിംഗ്
6.മഞ്ജു വാര്യർ
7. അഞ്ച്
8.മംഗള വനം
9. തിരുവനന്തപുരം
10. ചിന്നാർ
11. മണ്ണുത്തി (തൃശൂർ)
12. പാലക്കാട്
13. തെൻമല
14. പശ്ചിമഘട്ടം
15. എന്റെ മരം
16. കണിക്കൊന്ന
17. ഇന്ദുചൂഡൻ
18. കണ്ടൽച്ചെടി
19. വയനാട്
20. ബാണാസുര സാഗർ