Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

എൽ.ഡി.സി പരിശീലനം 51



1. കേരളത്തിലെ ഏറ്റവും വലിയ ജയില്‍ എവിടെ സ്ഥിതിചെയ്യന്നു?
പൂജപ്പുര

2.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്?
കൊല്ലം

3.
കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
ആര്യങ്കാവ്

4.
പുരാതനകാലത്ത് കൊല്ലം ഏതു പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്?
തെന്‍വഞ്ചി

5.
കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ്‍ ഏത് ജില്ലയിലാണ്?
കൊല്ലം
6. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ്?
ഓച്ചിറ

7.
ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്?
കൊല്ലം

8.
കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്?
പുനലൂര്‍

9.
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല:
പത്തനംതിട്ട

10.
കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെയാണ്?
നിരണം
11. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?
പത്തനംതിട്ട

12.
ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്

13
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ?
ചെറുകോല്‍പ്പുഴ

14.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
പത്തനംതിട്ട

15.
ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്?
ശക്തി ഭദ്രന്‍
16. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
കൊടുമണ്‍

17.
തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്?
വേമ്പനാട്

18
ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
അമ്പലപ്പുഴ

19.
സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?
ആലപ്പുഴ

20.
കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാല ഏത്?
ഉദയ സ്റ്റുഡിയോ