Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

ജനറൽ നോളേജ് ::പരിസ്ഥിതി


1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?
2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ?
3. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
4. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
5. സ്ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?
6. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്?
7. ലോക പരിസര ദിനം എന്ന്?
8. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
9. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?
10. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?
11. നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
12. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
13. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം?
14. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
15. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
16. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
17. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി?
18. ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്?
19. പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
20. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്‌സന്റെ പുസ്തകം?

ഉത്തരങ്ങൾ
1. സുനിത നാരായണൻ
2. കസ്തൂരി രംഗൻ
3. മേധാ പട്കർ
4. 1986
5. നീലക്കുറിഞ്ഞി
6. മസനോവ ഫുക്കുവോക്ക
7. ഒക്ടോബർ 7
8. പാറാട്ടുകോണം (Tvm )
9. ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
10. കടലുണ്ടി - വള്ളിക്കുന്ന്
11.2006
12. രാജീവ് ഗാന്ധി
13. 2012
14. ആറളം വന്യജീവി സങ്കേതം
15. വനശ്രീ
16. കൊൽക്കത്ത
17. നൂറുമേനി
18. തണ്ണീർത്തടങ്ങൾ
19. വയനാട്
20. നിശബ്ദ വസന്തം (silent spring)