Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

ദേശീയ ഗാനങ്ങൾ - ജനറൽ നോളേജ്



  • മിലിതരാന ഏതുരാജ്യത്തിന്റെ ദേശീയഗാനമാണ് ?

പാക്കിസ്ഥാൻ.

  • ദേശീയ ഗാനം ഇല്ലാത്ത രാജ്യം ഏതാണ് ?

സൈപ്രസ്‌.

  • അള്ളാഹു അക്ബർ എന്നു തുടങ്ങുന്ന ദേശീയ ഗാനമുള്ള രാജ്യം ?

ലിബിയ.

  • ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?

ജപ്പാൻ.

  • ജപ്പാന്റെ ദേശീയ ഗാനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

കിമി ഗായോ.

  • സംഗീതം നൽകപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?

നെതർലാൻഡ്സ്.

  • ഇംഗ്ലീഷ്,ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനങ്ങൾ ഉള്ളത് ഏത് രാജ്യത്തിന്റേതാണ് ?

കാനഡ.

  • ദേശീയ ഗാനത്തിന് തമിഴ് വകഭേതമുള്ള രാജ്യം ഏത് ?

ശ്രീലങ്ക.

  • ദ വില്യം എന്നറിയപ്പെടുന്ന ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?

നെതർലാൻഡ്സ്.

  • ദൈർഘ്യം ഏറ്റവും കുറഞ്ഞ ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?

ഉഗാണ്ട.

  • ഏറ്റവും കൂടുതൽ വരികളുള്ള ദേശീയ ഗാനം ഏത് രാജ്യത്തിൻന്റേതാണ് ?

ഗ്രീസ്.

  • ദേശീയ ഗാനത്തിൽ അഞ്ചുഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏത് ?

ദക്ഷിണാഫ്രിക്ക.

  • ആലപിക്കാൻ ഏറ്റവും കൂടുതൽ സമയംവേണ്ടത് ഏത് രാജ്യത്തിന്റേതാണ് ?

ഉറുഗ്വായ്.

  • അമേരിക്കയുടെ ദേശീയ ഗാനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

നക്ഷത്രാംഗിത പതാക.

  • അമേരിക്കയുടെ ദേശീയ ഗാനം രചിച്ചത് ആരാണ് ?

ഫ്രാൻസിസ് സ്കോട്ട് കീ.

  • പാക്കിസ്ഥാന്റെ ദേശീയ ഗാനം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ് ?

പേർഷ്യൻ.

  • രണ്ട് ദേശീയ ഗാനമുള്ള ലോകത്തിലെ ഏക രാജ്യം ?

ന്യൂസിലാൻഡ്.

  • ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് “ദൈവം രാജാവിനെ /രാജ്ഞിയെ കാക്കട്ടെ എന്നു തുടങ്ങുന്നത് ?

ബ്രിട്ടൻ.

  • ടാൻസാനിയ ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ചത് ?

എനോക്മൻ കായിസോൻ ടോങ.

  • പാകിസ്ഥാന്റെ ദേശീയ ഗാനം രചിച്ചത് ആരാണ് ?

ഹഫീസ് ജുല്ലുന്ധാരി.

  • ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?

ഓസ്ട്രിയ.

  • വരികളില്ലാതെ സംഗീതം മാത്രമുള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?

സ്പെയിൻ.

  • ദി റോയൽ മാർച്ച് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?

സ്പെയിൻ.

  • ഫ്രാൻസിന്റെ ദേശീയ ഗാനം അറിയപ്പെടുന്നതെങ്ങനെ ?

ലാ മാഴ്സെയില്ലസ്.

  • ടാഗോർ രചിച്ച “അമർ സോന ബംഗ്ല” ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?

ബംഗ്ലാദേശ്.