Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

LDC പരിശീലനം 52



1. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്?
കയര്‍

2.
കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?
ആലപ്പുഴ

3.
സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക് എവിടെയാണ്?
അരൂര്‍

4.
കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്?
നെടുമുടി

5.
കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുന്‍സിപാലിറ്റി ഏത്?
ചെങ്ങന്നൂര്‍
6. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ

7.
കായംകുളം താപനിലയത്തിന്റെ യഥാര്‍ത്ഥ നാമം എന്ത്?
രാജീവ് ഗാന്ധി കംബൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട്

8
കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമേത്?
നാഫ്ത

9.
കേരളത്തിലെ ആദ്യ കോളേജ് ഏതാണ്?
സി എം എസ് കോളേജ്

10.
കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
കോട്ടയം
11. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള്‍?
1887

12.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?
കോട്ടയം

13.
ഇന്ത്യയിലെ ഏക പുല്‍ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കാസര്‍കോട്

14 2009
ല്‍ തേക്കടി തടാകത്തില്‍ അപകടത്തില്‍പെട്ട വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്?
ജലകന്യക

15.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല ഏത്?
ഇടുക്കി
16. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്?
കുട്ടമ്പുഴ

17.
കേരളത്തില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
ഇടുക്കി

18.
കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്:
കുമളി

19.
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം:
ഉടുമ്പന്‍ചോല

20.
കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്?
ഇടുക്കി