Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

LDC പരിശീലനം 54



1. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്‍പറമ്പ് എവിടെയാണ്?
തിരൂര്‍

2.
ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്?
പൊന്നാനി

3.
കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം:
പൊന്നാനി

4.
മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
ചന്ദനക്കാവ് (തിരുനാവായ)

5.
കേരളാ സ്റ്റേറ്റ് കോ‌ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്
6. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്?
കൊളാവി

7.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്?
കോഴിക്കോട്

8.
മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോഴിക്കോട്

9.
വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്?
കാരാപ്പുഴ

10.
മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
താമരശ്ശേരി ചുരം
11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
വയനാട്

12.
രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
വയനാട്

13.
കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എവിടെയായിരുന്നു?
ഇല്ലിക്കുന്ന് (തലശ്ശേരി)

14.
പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍

15.
പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍
16. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്?
പയ്യാമ്പലം

17.
കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസര്‍കോട്

18.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ്?
കാസര്‍കോട്

19.
ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
തിരുവനന്തപുരം

20.
ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
പൂജപ്പുര