Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

PSC പരിശീലനം (എൽ.ഡി.സി) 008



1           കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
            മാഹി

2         
കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്?
            വയനാട്

3         
കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്?
            ബാണാസുര സാഗര്‍

4        
ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്‍ഭ ഡാം ഏതാണ്?
            ബാണാസുര പ്രോജക്റ്റ്

5         
കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
            ഏഴിമല
6          മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു?
            പയ്യന്നൂര്‍

7         
മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര്‍ ഏത് ജില്ലയിലാണ്?
            കണ്ണൂര്‍

8         
കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ?
            അരിപ്പ

9         
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
            നെട്ടുകാല്‍ത്തേരി(കാട്ടാക്കട)

10        
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
            തിരുവനന്തപുരം
11          തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
            അഗസ്ത്യമല

12        
വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
            തുമ്പ

13        
പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?
            തിരുവല്ല

14       
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
            മണ്ണടി

15        
ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
            പത്തനംതിട്ട
16         നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?
            ആഗസ്റ്റ്

17        
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
            ആലപ്പുഴ
18        
കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?
            കലവൂര്‍

19        
കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്?
            1989
ജൂണ്‍ 25

20       
ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
            വെള്ളൂര്‍
21         ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
            മൂവാറ്റുപുഴ

22      
കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം:
            തേക്കടി

23      
തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?
            ശ്രീ ചിത്തിരതിരുനാള്‍

24      
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം:
            തേക്കടി

25      
വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?
            കല്യാശ്ശേരി