Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

PSC പരിശീലനം (എൽ.ഡി.സി) 03



1           വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
            ഇടുക്കി

2          ഇടുക്കി ജില്ലയുടെ ആസ്ഥനം:
            പൈനാവ്

3          കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
            ഇടുക്കി

4         എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
            കോടനാട്

5          എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ?
            കാക്കനാട്

6          കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ഏത്?
            കൊച്ചി

7          കേരളത്തില്‍ ആദ്യം കമ്പ്യൂട്ടര്‍ സ്ഥാപിച്ചത് എവിടെയാണ്?
            കൊച്ചി

8          ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന്‍ ദേവാലയം ഏതാണ്?
            പുത്തന്‍ പള്ളി

9          ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല:
            തൃശൂര്‍

10         ഭരതക്ഷേത്രമായ കൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
            തൃശൂര്‍

11           തൃശൂര്‍പൂരം നടക്കുന്ന മൈതാനം ഏത്?
            തേക്കിന്‍കാട്

12         കേരളത്തിലെ ആദ്യ മുന്‍സിപാലിറ്റി:
            ഗുരുവായൂര്‍

13         കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
            പാലക്കാട്

14         കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ്     

             നടപ്പിലാക്കിയത് എവിടെയാണ്?
            കഞ്ചിക്കോട്

15         കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല:
            പാലക്കാട്

16         കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
            പ്ലാച്ചിമട

17         കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്?
            മലപ്പുറം

18         മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ആസ്ഥാനം എവിടെ?
            മലപ്പുറം

19         പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത്?
            വെള്ളനാട്

20        ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:
            തയ്യൂര്‍(തൃശൂര്‍)

21         കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല:
            പാലക്കാട്

22       പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
            കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്)

23       കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
            കരിപ്പൂര്‍(മലപ്പുറം ജില്ല)

24       സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല 

            ഏത്?
            മലപ്പുറം

25       സമ്പൂര്‍ണ്ണ കോള വിമുക്ത ജില്ല ഏത്?
            കോഴിക്കോട്