Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

PSC പരിശീലനം (എൽ.ഡി.സി)



01കേരളത്തില്‍ ഏറ്റവും കുറവ് താലൂക്കുകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്

02.
കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില്‍ പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്?
നീലേശ്വരം

03.
കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്?
കാസര്‍കോട്

04.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്?
കണ്ണൂര്‍

05.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
106. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്?
പിരപ്പന്‍കോട്

07.
കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍:
തിരുവനന്തപുരം

08.
സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
പാലക്കാട്

09.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില്‍ എവിടെ?
നെയ്യാറ്റിന്‍കര

10.
ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരി
11. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം

12.
കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം

13.
ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം

14.
. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം


15.
കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി

16. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം

17.
സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
കൊട്ടാരക്കര

18.
ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല്‍ (മലപ്പുറം)

19.
നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര്‍ (കണ്ണൂര്‍)

20.
കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം